ബ്ലാ​ക്ക്‌വു​ഡ് പ​ട​ന​യി​ച്ചു; ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി വി​ൻ​ഡീ​സ്
Sunday, July 12, 2020 11:43 PM IST
സ​താം​പ്ട​ണ്‍: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ സ​ന്ദ​ർ​ശ​ക​രാ​യ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ആ​വേ​ശ ജ​യം. നാ​ല് വി​ക്ക​റ്റി​നാ​ണ് ജേ​സ​ണ്‍ ഹോ​ൾ​ഡ​റി​ന്‍റേ​യും സം​ഘ​ത്തി​ന്‍റെ​യും ജ​യം. ഇം​ഗ്ല​ണ്ട് മു​ന്നോ​ട്ടു​വ​ച്ച 200 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 64.2 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ൻ​ഡീ​സ് മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ജെ​ർ​മെ​യ്ൻ ബ്ലാ​ക്ക്‌​വു​ഡി​ന്‍റെ (95) പോ​രാ​ട്ട​മാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. റോ​ഷ്ട​ണ്‍ ചേ​സും (37) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം വി​ൻ​ഡീ​സി​നാ​യി കാ​ഴ്ച​വ​ച്ചു. ഷെ​യ്ൻ ഡൗ​റി​ച്ച് (20), ജേ​സ​ണ്‍ ഹോ​ൾ​ഡ​ർ (14) എ​ന്നി​വ​ർ വി​ൻ​ഡീ​സ് നി​ര​യി​ൽ പു​റ​ത്താ​വാ​തെ നി​ന്നു. ഒ​രു​ഘ​ട്ട​ത്തി​ൽ മൂ​ന്നി​ന് 27 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന വി​ൻ​ഡീ​സി​ന് ബ്ലാ​ക്ക് വു​ഡി​ന്‍റെ ക​രു​ത്താ​ണ് തു​ണ​യാ​യ​ത്.

ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി ജോ​ഫ്ര ആ​ർ​ച്ച​ർ മൂ​ന്നും ബെ​ൻ സ്റ്റോ​ക്സ് ര​ണ്ടും മാ​ർ​ക്ക് വു​ഡ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 114 റ​ണ്‍​സ് ലീ​ഡ് വ​ഴ​ങ്ങി​ത​യാ​ണ് ഇം​ഗ്ല​ണ്ടി​ന് തി​രി​ച്ച​ടി​യാ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 185 റ​ണ്‍​സി​ന് ഇ​ന്ന് ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട് 313ന് ​പു​റ​ത്താ​യി. ഇം​ഗ്ല​ണ്ടി​നാ​യി ഡോം ​സ്ബി​ലി-50, സാ​ക് ക്രൗ​ലി-75, റോ​റി ബേ​ണ്‍​സ്-42 റ​ണ്‍​സും നേ​ടി. വി​ൻ​ഡീ​സി​നാ​യി ഗ​ബ്രി​യേ​ൽ അ​ഞ്ച് വി​ക്ക​റ്റ് നേ​ടി. റോ​ഷ്ട​ണ്‍ ചേ​സും അ​ൽ​സാ​രി ജോ​സ​ഫും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

സ്കോ​ർ

ഒ​ന്നാം ഇ​ന്നിം​ഗ്സ്
ഇം​ഗ്ല​ണ്ട്:- 204-10
വെ​റ്റ് ഇ​ൻ​ഡീ​സ്:- 318-10

ര​ണ്ടാം ഇ​ന്നിം​ഗ്സ്
ഇം​ഗ്ല​ണ്ട്:- 313-10
വെ​റ്റ് ഇ​ൻ​ഡീ​സ്:- 200-6
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.