വി​കാ​സ് ദു​ബെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​കം; അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് യു​പി സ​ർ​ക്കാ​ർ
Sunday, July 12, 2020 2:57 PM IST
ല​ക്നോ: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. റി​ട്ട. ജ​ഡ്ജി​യാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ. ദു​ബെ​യു​ടെ ക്രി​മി​ന​ൽ വ​ള​ർ​ച്ച സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ശ​നി​യാ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​യാ​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ എ​സ്‌​ഐ​ടി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ദു​ബെ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി​പ​ക്ഷം വി​മ​ർ​ശം ഉ​ന്ന​യി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച‍െ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ദു​ബെ​യെ വെ​ടി​വ​ച്ചു കൊ​ന്ന​ത്. വാ​ഹ​നം മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ദു​ബെ​യെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ഏ​റ്റു​മു​ട്ട​ൽ സം​ബ​ന്ധി​ച്ച് പോ​ലീ​സ് ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ട്. വി​കാ​സ് ദു​ബെ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ പു​ല​ർ​ച്ചെ നാ​ലി​നു ടോ​ൾ പ്ലാ​സ​യി​ലെ വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത് ദു​ബെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​രി​ക്കു​ന്ന​താ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി ലേ​ക്കു ദു​ബെ​യെ മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.