ഹാ​ര്‍​ദി​ക് പ​ട്ടേ​ൽ കോ​ണ്‍​ഗ്ര​സ് ഗു​ജ​റാ​ത്ത് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്
Sunday, July 12, 2020 10:59 AM IST
ന്യൂ​ഡ​ല്‍​ഹി: പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ൽ കോ​ണ്‍​ഗ്ര​സ് ഗു​ജ​റാ​ത്ത് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അം​ഗീ​ക​രി​ച്ചു.

അ​മി​ത് ച​വ്ഡ​യാ​ണ് ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്. നി​ല​വി​ൽ തു​ഷാ​ർ ചൗ​ധ​രി, ക​ർ​സ​ന്ദാ​സ് സൊ​നേ​രി എ​ന്നീ ര​ണ്ട് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​ണ്ട്. ഇ​വ​ർ​ക്ക് പു​റ​മെ​യാ​ണ് ഹാ​ർ​ദി​ക്കി​നെ കൂ​ടി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

26 വ​യ​സു​കാ​ര​നാ​യ ഹാ​ര്‍​ദി​ക് 2019 മാ​ർ​ച്ച് 12 ന് ​ആ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. 1951-ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ത​ട​സ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.