സ്വ​ർ‌​ണ​ക്കു​രു​ക്ക്; ക​സ്റ്റം​സ് ശി​വ​ശ​ങ്ക​റി​ന്‍റെ മൊ​ഴിയെ​ടു​ക്കും
Sunday, July 12, 2020 10:31 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സ് മു​ൻ‌ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മൊ​ഴിയെടു​ക്കും. കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന, സ​ന്ദീ​പ്, സ​രി​ത് എ​ന്നി​വ​രു​മാ​യി ശി​വ​ശ​ങ്ക​റി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം സെ​ക്ര​ട്ട​റി​യേ​റ്റി​ന് സ​മീ​പ​മു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ലും നെ​ടു​മ​ങ്ങാ​ടു​ള്ള സ​ന്ദീ​പി​ന്‍റെ വീ​ട്ടി​ലും ക​സ്റ്റം​സ് റെ​യ്ഡ് ന​ട​ത്തി. ഈ ​പ​രി​ശോ​ധ​ന​യി​ൽ ശി​വ​ശ​ങ്ക​റി​ന് പ്ര​തി​ക​ളു​മാ​യി അ​ടു​പ്പ​മു​ള്ള തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. പ്ര​തി​ക​ളു​മാ​യി ശി​വ​ശ​ങ്ക​ർ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഒ​ത്തു​ചേ​ർ​ന്നു എ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ മൊ​ഴി എ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.