ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്
Sunday, July 12, 2020 6:55 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ദ് സോ​റ​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

മ​ന്ത്രി​സ​ഭ​യി​ലെ ശു​ചി​ത്വ​മ​ന്ത്രി മി​ഥി​ലേ​ഷ് ഠാ​ക്കൂ​ർ, മ​ഥു​ര പ്ര​സാ​ദ് മ​ഹ​തോ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കു ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു സോ​റ​നേ​യും ഭാ​ര്യ ക​ൽ​പ​ന​യേ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.

ക​ൽ​പ​ന​യു​ടെ ഫ​ല​വും നെ​ഗ​റ്റീ​വാ​ണെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.