കോ​വി​ഡ് പ്ര​തി​രോ​ധം: കോ​ട്ട​യ​ത്ത് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി
Saturday, July 11, 2020 8:00 PM IST
കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം ജി​ല്ല​യി​ല്‍ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി. ജി​ല്ലാ ക​ള​ക്ട​ര്‍ എം. ​അ​ഞ്ജ​ന ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ആ​ദ്യ ഘ​ട്ട​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ എം​എ​ല്‍ റോ​ഡ്, കോ​ഴി​ച്ച​ന്ത, മീ​ന്‍ മാ​ര്‍​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​രെ റ​വ​ന്യൂ, മു​നി​സി​പ്പ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ഴി​പ്പി​ച്ചു.

സ​മൂ​ഹ വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​നാ​യി ജി​ല്ല​യി​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മാ​ര്‍​ക്ക​റ്റു​ക​ളു​ടെ സ​മീ​പ​ത്തും മ​റ്റു മേ​ഖ​ല​ക​ളി​ലും അ​ന​ധി​കൃ​ത ക​ച്ച​വ​ടം ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ച​ത്. ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്ച്ച വ്യാ​പാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നു ശേ​ഷ​വും ഇ​വി​ടെ തു​ട​ര്‍​ന്ന താ​ത്കാ​ലി​ക വി​ല്‍​പ്പ​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കം ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.