കോ​വി​ഡ് ചി​കി​ത്സ​യ്ക്കു സോ​റി​യാ​സി​സ് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര അ​നു​മ​തി
Saturday, July 11, 2020 12:11 PM IST
ന്യൂ​ഡ​ൽ​ഹി: ത്വ​ക്കു രോ​ഗ​മാ​യ സോ​റി​യാ​സി​സി​നു ന​ൽ​കു​ന്ന മ​രു​ന്ന് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി. മോ​ണോ​ക്ലോ​ണ​ൽ ആ​ന്‍റി​ബോ​ഡി ഇ​ൻ​ജ​ക്ഷ​നാ​യ ഐ​ത്തോ​ലൈ​സു​മാ​ബ് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​ണു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ​ത്.

ഗു​രു​ത​ര കോ​വി​ഡ് രോ​ഗി​ക​ളു​ടെ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന സൈ​റ്റോ​ക്കി​ൻ സ്ട്രോ​ക്കി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ഐ​ത്തോ​ലൈ​സു​മാ​ബ് ന​ൽ​കു​ന്ന​ത്. വി​ദ​ഗ്ധ ക​മ്മി​റ്റി ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഐ​ത്തോ​ലൈ​സു​മാ​ബ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഡോ​ക്ട​ർ വി.​ജി. സൊ​മാ​നി പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ൽ ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ അ​മി​ത പ്ര​തി​ക​ര​ണം മൂ​ലം സൈ​റ്റോ​ക്കി​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​ക്കു​ന്ന​താ​ണു ശ്വാ​സ​കോ​ശ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബ​യോ​കോ​ണ്‍ എ​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഫാ​ർ​മ​സി​സ്റ്റ് ക​ന്പ​നി​യു​ടെ ഉ​ത്പ​ന്ന​മാ​യ ഐ​ത്തോ​ലൈ​സു​മാ​ബ് സോ​റി​യാ​സി​സ് ചി​കി​ത്സ​യി​ൽ ഏ​റെ ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നാ​ണ്.

ഇ​ന്ത്യ​യി​ൽ കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​ൻ അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തോ​ടെ മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളു​വെ​ന്നു വി​ദ​ഗ്ധ സം​ഘം പാ​ർ​ല​മെ​ന്‍റ് സ​മി​തി​യെ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു സോ​റി​യാ​സി​സ് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.