റീ​വ സോ​ളാ​ർ പോ​ജ​ക്ട് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലു​തെ​ന്നു മോ​ദി; നു​ണ​യെ​ന്നു രാ​ഹു​ൽ
Saturday, July 11, 2020 11:56 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വീ​ണ്ടും ട്വി​റ്റ​ർ ആ​ക്ര​മ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. റീ​വ​യി​ലെ അ​ൾ​ട്രാ മെ​ഗാ സോ​ളാ​ർ പോ​ജ​ക്ട് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലു​താ​ണെ​ന്ന മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ​യാ​ണു രാ​ഹു​ൽ വി​മ​ർ​ശി​ക്കു​ന്ന​ത്.

അ​സ​ത്യാ​ഗ്ര​ഹി എ​ന്നാ​ണ് ഹി​ന്ദി​യി​ൽ എ​ഴു​തി​യ ട്വീ​റ്റി​ൽ രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. സ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കാ​ത്ത​യാ​ൾ എ​ന്നാ​ണ് ഇ​തി​ന്‍റെ അ​ർ​ഥം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ടാ​ഗ് ചെ​യ്താ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.

ന​ർ​മ​ദ​യു​ടെ​യും വെ​ള്ള​ക്ക​ടു​വ​ക​ളു​ടെ​യും പേ​രി​ൽ അ​റി​യ​പ്പെ​ട്ട റീ​വ​യു​ടെ ഇ​നി ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സോ​ളാ​ർ പ്രോ​ജ​ക്ട് പ​ദ്ധ​തി​യ​യു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടു​മെ​ന്നാ​ണ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും മു​ൻ ഉൗ​ർ​ജ​മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റും രം​ഗ​ത്തെ​ത്തി. ര​ണ്ടു വ​ർ​ഷം മു​ന്പ് ക​ർ​ണാ​ട​ക​യി​ൽ ആ​രം​ഭി​ച്ച പ​വ​ഗ​ഡ പാ​ർ​ക്ക് (2000 മെ​ഗാ​വാ​ട്ട്) വ​ലു​താ​ണ് എ​ന്നി​രി​ക്കെ റീ​വ സോ​ളാ​ർ പാ​ർ​ക്ക് (750 മെ​ഗാ​വാ​ട്ട്) ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണ് എ​ന്ന് എ​ങ്ങ​നെ അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.