സ്വ​പ്ന​യ്ക്കു ഗു​ണ്ടാ​ബ​ന്ധം, ഉ​പ​ദ്ര​വി​ച്ചു, കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി: യു​വാ​വ്
Saturday, July 11, 2020 11:13 AM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​നു ഗു​ണ്ടാ ബ​ന്ധ​മെ​ന്നു മ​ർ​ദ്ദ​ന​മേ​റ്റ യു​വാ​വ്. വി​വാ​ഹ പാ​ർ​ട്ടി​ക്കി​ടെ ത​ന്നെ മ​ർ​ദി​ച്ചെ​ന്നും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വാ​വ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റും കോ​ണ്‍​സു​ലേ​റ്റി​ലെ അ​റ​ബി​ക​ളും പ​ങ്കെ​ടു​ത്തു​വെ​ന്നും യു​വാ​വ് വ്യ​ക്ത​മാ​ക്കി.

സ്വ​പ്ന​യു​ടെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ പാ​ർ​ട്ടി​ക്കി​ടെ ത​നി​ക്കു മ​ർ​ദ്ദ​ന​മേ​റ്റു. ത​ന്നെ മ​ർ​ദ്ദി​ച്ച​തു സ്വ​പ്ന​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗു​ണ്ട​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് പാ​ർ​ട്ടി ന​ട​ന്ന​ത്. വി​വാ​ഹം മു​ട​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചു ഹോ​ട്ട​ൽ മു​റി​യി​ൽ ത​ന്നെ ത​ട​ഞ്ഞു വ​ച്ചു മ​ർ​ദ്ദി​ച്ചെ​ന്നും യു​വാ​വ് ആ​രോ​പി​ച്ചു.

സ്വ​പ്ന​യു​ടെ ഭ​ർ​ത്താ​വും പ​ത്തി​ലേ​റെ ബോ​ഡി ഗാ​ർ​ഡു​ക​ളും സ്വ​പ്ന​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ്വ​പ്ന അ​സ​ഭ്യം പ​റ​യു​ക​യും തു​ട​ർ​ച്ച​യാ​യി മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ അ​മ്മ​യേ​യും മ​ക​ളെ​യും ഉ​പ​ദ്ര​വി​ച്ചു. അ​മ്മ ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് ഉ​പ​ദ്ര​വം അ​വ​സാ​നി​പ്പി​ച്ച​ത്. പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വാ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.