മു​ഖാ​വ​ര​ണ​ത്തി​ലും വ​ജ്ര​ക്ക​ല്ല്; ആ​ഡം​ബ​ര​ത്തി​ന്‍റെ പു​തു​വ​ഴി; മാ​സ്‌​കി​നു വി​ല ല​ക്ഷ​ങ്ങ​ൾ
Saturday, July 11, 2020 10:29 AM IST
സൂ​റ​ത്ത്: വൈ​രം പി​ടി​പ്പി​ച്ച മാ​സ്കു​ക​ളു​മാ​യി സൂ​റ​ത്തി​ലെ വ​ജ്ര വ്യാ​പാ​രി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു രാ​ജ്യം മു​ഴു​വ​ൻ മു​ഖാ​വ​ര​ണം നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഗു​ജ​റാ​ത്തി​ലെ വ്യാ​പാ​രി​യു​ടെ പു​തി​യ സം​രം​ഭം.

ജ്വ​ല്ല​റി ഷോ​പ്പ് ഉ​ട​മ​യാ​യ ദീ​പ​ക് ചോ​ക്സി​യാ​ണ് പു​തി​യ ആ​ശ​യ​ത്തി​നു പി​ന്നി​ൽ. വൈ​രം ഘ​ടി​പ്പി​ച്ച മാ​ക്സി​ന് ഒ​ന്ന​ര ല​ക്ഷം മു​ത​ൽ നാ​ലു ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല. സ്വ​ർ​ണ​ത്തി​നൊ​പ്പം ശു​ദ്ധ വൈ​ര​വും അ​മേ​രി​ക്ക​ൻ വൈ​ര​വും മാ​സ്ക് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

മ​ഞ്ഞ സ്വ​ർ​ണ​ത്തി​നൊ​പ്പം അ​മേ​രി​ക്ക​ൻ ഡ​യ​മ​ണ്ട് തു​ന്നി​ചേ​ർ​ത്ത മാ​സ്കു​ക​ൾ ഒ​ന്ന​ര ല​ക്ഷ​ത്തി​നു ല​ഭി​ക്കും. വൈ​റ്റ് ഗോ​ൾ​ഡി​നൊ​പ്പം ശു​ദ്ധ വൈ​രം തു​ന്നി​ച്ചേ​ർ​ത്ത മു​ഖാ​വ​ര​ണ​ങ്ങ​ൾ​ക്ക് നാ​ലു ല​ക്ഷ​മാ​ണു വി​ല.

ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ന​ട​ന്ന ഒ​രു വി​വാ​ഹ​ത്തി​നാ​യി പ്ര​ത്യേ​ക​ത​യു​ള്ള മാ​സ്കു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഒ​രാ​ൾ എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു താ​ൻ വൈ​ര മാ​സ്കു​ക​ൾ ഡി​സൈ​ൻ ചെ​യ്തു പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ചോ​ക്സി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.