സ്വ​ർ​ണ​ക്ക​ട​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം വേ​ണം; ഡി​ജി​പി​ക്ക് ഐ​ജി​യു​ടെ ക​ത്ത്
Saturday, July 11, 2020 8:52 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കു ക​ത്തു​ന​ൽ​കി.

ചി​ല ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്വ​പ്ന സു​രേ​ഷു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​പ​ണം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​രു​ട്ടി​ൽ നി​ർ​ത്തു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഐ​ജി​യു​ടെ ക​ത്ത്. ശ്രീ​ജി​ത്തി​ന്‍റെ ആ​വ​ശ്യം ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ചെ​യ്ത് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ഡി​ജി​പി അ​റി​യി​ച്ചു.

സ്വ​പ്ന കൂ​ടി ഉ​ൾ​പ്പെ​ട്ട വ്യാ​ജ പീ​ഡ​നാ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന​തു ക്രൈം​ബ്രാ​ഞ്ചാ​ണ്. കേ​സി​ന്‍റെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല ഐ​ജി എ​സ്. ശ്രീ​ജി​ത്തി​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.