യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ കോ​വി​ഡ് വാ​ക്സി​ൻ പ​ദ്ധ​തി​യോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ബ്രി​ട്ട​ൻ
Saturday, July 11, 2020 7:26 AM IST
ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ കോ​വി​ഡ് വാ​ക്സി​ൻ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളി​ൽ അം​ഗ​മാ​കി​ല്ലെ​ന്ന് ബ്രിട്ട​ൻ. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സി​ഡ​ർ സ​ർ റ്റിം ​ബാ​രോ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ ജ​ന​റ​ലി​ന​യ​ച്ച ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള ധാ​ര​ണ​ക​ളി​ലൊ​ന്നും ബ്രി​ട്ട​ന് അ​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന​തും നി​സ​ഹ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി ബ്രി​ട്ടീ​ഷ് അം​ബാ​സി​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, വാ​ക്സി​ൻ പ​രീ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള ചി​ല കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.