ഉ​ത്ത​ർ​പ്ര​ദേ​ശ് ലോ​ക്ക്ഡൗ​ണ്‍: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ല
Saturday, July 11, 2020 7:39 AM IST
ല​ക്നോ: കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് വ​ർ​ധി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ. സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​വ​നീ​ഷ് അ​വ​സ്തി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് ഭ​ര​ണ​കൂ​ടം സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍. സ​ർ​ക്കാ​ർ- സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ, മാ​ളു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ എ​ന്നി​വ അ​ട​യ്ക്കു​മെ​ന്നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​യി​രി​ക്കും നി​ശ്ചി​ത നേ​ര​ത്തേ​ക്ക് തു​റ​ക്കു​ക എ​ന്നു​മാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്.

പി​ന്നീ​ട് പ്ര​ത്യേ​ക വാ​ർ​ത്താ​ക്കു​റി​പ്പൂ​ലൂ​ടെ​യാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല എ​ന്ന് അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.