പ്ര​തി​പ​ക്ഷം കോ​വി​ഡ് വ്യാ​പ​നം വി​ളി​ച്ചു വ​രു​ത്തു​ന്നു; തീ​ക്ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം: ആ​രോ​ഗ്യ​മ​ന്ത്രി
Friday, July 10, 2020 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷം തീ​ക്ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. ര​ണ്ട് തെ​റ്റു​ക​ളാ​ണ് പ്ര​തി​പ​ക്ഷം ഇ​പ്പോ​ള്‍ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​ന്ന് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ സ്വ​ര്‍​ണ​ക്ക​ട​ത്ത് ആ​രോ​പി​ച്ച് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു. ര​ണ്ട് കോ​വി​ഡ് വ്യാ​പ​നം വി​ളി​ച്ചു വ​രു​ത്തു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ലൂ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്ത ചി​ല പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം എ​ന്ന് പ​റ​യു​ന്ന​ത് തി​ക​ച്ചും അ​നു​ചി​ത​മാ​ണെ​ന്നും അ​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് മേ​ല്‍​പ്പ​റ​ഞ്ഞ വ്യ​ക്തി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു എ​ന്ന ആ​രോ​പ​ണം വ​ന്ന​യു​ട​നെ ഈ ​ഐ​എ​എ​സ് ഓ​ഫീ​സ​റെ ത​ത്‌​സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​നി​ര്‍​ത്തി​യ​ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​താ​ണ്.

സം​സ്ഥാ​നം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ഴു​കി​യി​രി​ക്കു​ന്ന സ​മ​യ​ത്ത് സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് സു​ഗ​മ​മാ​യി ന​ട​ക്കു​മെ​ന്ന് ക​രു​തി​യ പ​ല​രേ​യും വി​വി​ധ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ നി​ന്ന് പി​ടി​കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ലൊ​ന്നും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ പി​ന്തു​ണ​യോ ഉ​ണ്ടെ​ന്ന് ക​ടു​ത്ത ശ​ത്രു​ക്ക​ള്‍​ക്ക് പോ​ലും പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​ക്രോ​ശം ന​ട​ത്തു​ന്ന​തെന്നും മന്ത്രി ചോദിച്ചു. പ്ര​ള​യം, ഓ​ഖി, നി​പ്പ, കൊ​റോ​ണ വൈ​റ​സ് തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ അ​വ​സ​ര​ങ്ങ​ളി​ല്‍ അ​സാ​മാ​ന്യ​മാ​യ ധീ​ര​ത​യോ​ടെ ഈ ​കൊ​ച്ചു സം​സ്ഥാ​ന​ത്തി​ന്‍റെ പ​രി​മി​തി​ക​ള്‍​ക്ക​പ്പു​റ​ത്ത് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ ആ​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ടു​മ്പോ​ഴും കേ​ര​ള​ത്തെ വീ​ണ്ടെ​ടു​ക്കാ​നും ജ​ന​ജീ​വി​ത​ത്തി​ല്‍ ക്ലേ​ശ​ങ്ങ​ള്‍ പ്ര​തി​ഫ​ലി​ക്കാ​തി​രി​ക്കാ​നും കേ​ര​ളം ന​ട​ത്തി​യ ആ​സൂ​ത്ര​ണ​വും ഇ​ട​പെ​ട​ലു​ക​ളും ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണ്. ഇ​പ്പോ​ള്‍ ഈ ​കോ​വി​ഡ് കാ​ല​ത്ത് ലോ​ക​രാ​ഷ്ട്ര​ങ്ങ​ളാ​കെ ക​ടു​ത്ത ത​ക​ര്‍​ച്ച​യി​ലാ​ണ്.

സ​മ്പ​ന്ന രാ​ജ്യ​മാ​യ അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സി​ക്കാ​ന്‍ പോ​ലും പ​ണ​മി​ല്ലാ​തെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഇ​ന്‍​ഷു​റ​ന്‍​സി​ന് അ​പേ​ക്ഷി​ച്ചു കാ​ത്തു നി​ല്‍​ക്കു​മ്പോ​ഴും കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​കി മാ​തൃ​ക കാ​ണി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് മാ​ത്രം എ​ത്ര കോ​ടി രൂ​പ​യാ​ണ് ആ​ണ് ഇ​തു​വ​രെ ചി​ല​വ​ഴി​ച്ച​ത് എ​ന്ന​ത് ന​മു​ക്ക് പി​ന്നീ​ട് വി​ല​യി​രു​ത്താം. ഇ​പ്പോ​ള്‍ അ​തി​ന്‍റെ സ​മ​യ​മി​ല്ല. ജീ​വ​ന്‍ ര​ക്ഷി​ക്കു​ക​യാ​ണ് അ​ടി​യ​ന്ത​ര ല​ക്ഷ്യം. മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ആ​ക്രോ​ശി​ക്കു​ന്ന​വ​ര്‍ നാ​ടി​ന്‍റെ ര​ക്ഷാ​ക​വ​ചം ത​ക​ര്‍​ക്കു​ക​യാ​ണെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.