താ​ഴ​ത്ത​ങ്ങാ​ടി കൊ​ല​പാ​ത​കം: ഷീ​ബ​യു​ടെ ഭ​ർ​ത്താ​വ് സാ​ലി​യും മ​രി​ച്ചു
Friday, July 10, 2020 10:46 PM IST
കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് 40 ദി​വ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന താ​ഴ​ത്ത​ങ്ങാ​ടി ഷാ​നി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സാ​ലി(65)​യാ​ണ് മ​രി​ച്ച​ത്.

ജൂ​ണ്‍ ഒ​ന്നി​നാ​ണ് അ​യ​ൽ​വാ​സി​യാ​യ മു​ഹ​മ്മ​ദ് ബി​ലാ​ൽ സാ​ലി​യെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ സാ​ലി​യു​ടെ ഭാ​ര്യ ഷീ​ബ (60) സം​ഭ​വ ദി​വ​സം ത​ന്നെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ജൂ​ണ്‍ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സാ​ലി​യെ അ​ന്നു​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ടം വേ​ളൂ​ർ ക​ര​യി​ൽ മാ​ലി​യി​ൽ പ​റ​ന്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ബി​ലാ​ലി​നെ(23) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി ബി​ലാ​ൽ ഇ​പ്പോ​ൾ കോ​ട്ട​യം ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് സാ​ലി​യു​ടെ മ​ര​ണം.

കേ​സി​ൽ ബി​ലാ​ലി​ന്‍റെ മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്കാ​ൻ ഇ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ ദി​വ​സം ത​ന്നെ​യാ​ണ് സാ​ലി​യു​ടെ മ​ര​ണ വാ​ർ​ത്ത​യും എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.