സം​സ്ഥാ​ന​ത്ത് 14 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി
Friday, July 10, 2020 7:56 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ 14 പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ഹോ​ട്ട്സ്പോ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വ​യ​നാ​ട് ജി​ല്ല​യി​ലെ തൊ​ണ്ട​ര്‍​നാ​ട്, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, മു​ള്ളം​കൊ​ല്ലി, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വാ​രാ​പ്പു​ഴ, തൃ​പ്പു​ണി​ത്തു​റ മു​ന്‍​സി​പ്പാ​ലി​റ്റി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല, ഷൊ​ര്‍​ണൂ​ര്‍, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പു​ത്ത​ന്‍​ചി​റ, അ​ന്ന​മ​ന​ട, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍, ചെ​റു​പു​ഴ, കൊ​ല്ലം ജി​ല്ല​യി​ലെ ച​വ​റ, കോ​ട്ട​യം ജി​ല്ല​യി​ലെ പാ​റ​ത്തോ​ട്, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പു​ളി​ങ്കു​ന്ന് എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍.

അ​തേ​സ​മ​യം ഒ​രു പ്ര​ദേ​ശ​ത്തെ ഹോ​ട്ട്സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​യ​ര​മ്പ​ലം പ്ര​ദേ​ശ​ത്തെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ ആ​കെ 194 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.