സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്തം യു​ഡി​എ​ഫി​ന്: എ.​കെ. ബാ​ല​ൻ
Friday, July 10, 2020 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യാ​ൽ അ​തി​ന്‍റെ പ​രി​പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം യു​ഡി​എ​ഫി​നാ​യി​രി​ക്കു​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ. സ​മ​ര​വു​മാ​യി തെ​രു​വി​ലി​റ​ങ്ങു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മ​ഹാ​മാ​രി സ​മ​യ​ത്ത് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തെ​രു​വി​ലി​റ​ക്കു​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​ള്ള പ്ര​ത്യ​ക്ഷ​മാ​യ ഇ​ട​പെ​ട​ലും പ്രേ​ര​ണ​യു​മാ​ണി​ത്. ഇ​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണ്. ഇ​ത്ത​രം സ​മ​ര​മു​റ​ക​ൾ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യ​ണം.

കേ​ര​ള​ത്തി​ൽ തെ​രു​വു​യു​ദ്ധ​ത്തി​നാ​ണ് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സാ​ധി​ക്കാ​തെ വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ തെ​രു​വി​ലി​റ​ക്കി ന​ട​ത്തു​ന്ന ഈ ​അ​ക്ര​മം വ​ഴി മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തി​ന് ക​ള​മൊ​രു​ക്കു​ന്ന​തു കൊ​ണ്ട് കേ​ര​ളം ന​ശി​ക്ക​ട്ടെ​യെ​ന്നും രോ​ഗ​വ്യാ​പ​നം ഉ​ത്ത​രേ​ന്ത്യ​യി​ലെ​പ്പോ​ലെ ഇ​വി​ടെ​യു​മാ​ക​ട്ടെ എ​ന്നു​മാ​ണ് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.