യു​പി​യി​ലെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി
Friday, July 10, 2020 1:02 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യെ പോ​ലീ​സ് വ​ധി​ച്ച​തോ​ടെ ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ ഒ​രാ​ഴ്ച​ക്കി​ടെ മ​രി​ച്ച​ത് ആ​റു​പേ​രാ​ണ്. ഇ​തേ തു​ട​ർ​ന്നാ​ണ് ഘ​ന​ശ്യാം ഉ​പാ​ധ്യാ​യ എ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി സ​ജീ​വ ബ​ന്ധം പു​ല​ർ​ത്തു​ന്ന വി​കാ​സ് ദു​ബെ​യെ ര​ഹ​സ്യ​ബ​ന്ധ​ങ്ങ​ൾ പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ പോ​ലീ​സ് വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.