സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള​വ​രും..‍? എ​ൻ​ഐ​എ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന്
Friday, July 10, 2020 11:20 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി. കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന സ്വ​ർ​ണം രാ​ജ്യ​വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ​തി​നു പി​ന്നി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നും എ​ൻ​ഐ​എ സം​ശ​യി​ക്കു​ന്നു.

അ​തേ​സ​മ​യം, കേ​സി​ല്‍ യു​എ​പി​എ ചു​മ​ത്തി എ​ന്‍​ഐ​എ കേ​സെ​ടു​ക്കും. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വും ഭീ​ക​ര​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തു​ക. അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ള്ള സം​ഘ​ടി​ത റാ​ക്ക​റ്റു​ക​ളാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം ഏറ്റെടുത്തതായി എൻഐഎ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.