കോ​ഴി​ക്കോ​ട്ട് യൂ​ത്ത് ലീ​ഗ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പോ​ലീ​സ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചു
Friday, July 10, 2020 11:33 AM IST
കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. അ​തേ​സ​മ​യം, യാ​തോ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് പോ​ലീ​സ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ച​തെ​ന്ന് യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം രാ​ജി​വ​ച്ച് പു​റ​ത്തു​പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് ഇ​ന്ന് എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.