കൊ​റോ​ണ​യെ കു​രു​ക്കാ​ൻ; ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മൂ​ന്നു ദി​വ​സം ലോ​ക്ക്ഡൗ​ൺ
Friday, July 10, 2020 7:28 AM IST
ല​ക്നോ: കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മൂ​ന്നു ദി​വ​സ​ത്തെ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കു​ന്ന ലോ​ക്ക്ഡൗ​ണി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. തി​ങ്ക​ളാ​ഴ്ച പു​ല​ർ‌​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ.

ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞ് കി​ട​ക്കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്രം തു​റ​ക്കും. മാ​ളു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും അ​ട​യ്ക്കും. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ട്രെ​യി​നു​ക​ളി​ൽ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്താ​ൻ പ്ര​ത്യേ​ക ബ​സു​ക​ൾ ത​യാ​റാ​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ഫാ​ക്ട​റി​ക​ൾ​ക്ക് ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കും. ഹൈ​വേ​ക​ൾ, എ​ക്സ്പ്ര​സ് ഹൈ​വേ​ക​ൾ എ​ന്നി​വ​യു​ടെ ജോ​ലി​ക​ളും ന​ട​ക്കും.

മെ​യ് മാ​സ​ത്തി​ൽ കേ​ന്ദ്രം നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ തു​ട​ങ്ങി​യ​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് യു​പി സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. നേ​ര​ത്തെ ചി​ല പോ​ക്ക​റ്റു​ക​ളി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ ഗാ​സി​യാ​ബാ​ദി​ലും നോ​യി​ഡ​യി​ലും ഡ​ൽ​ഹി​യു​മാ​യു​ള്ള അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.