കൊ​ടും കു​റ്റ​വാ​ളി ദു​ബെ​യു​ടെ ഭാ​ര്യ​യും മ​ക​നും ക​സ്റ്റ​ഡി​യി​ൽ
Friday, July 10, 2020 4:53 AM IST
ല​ക്നോ: യു​പി​യി​ൽ എ​ട്ടു പോ​ലീ​സു​കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി കൊ​ടും കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യു​ടെ ഭാ​ര്യ​യേ​യും മ​ക​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ല​ക്നോ​വി​ലെ കൃ​ഷ്ണ​ന​ഗ​റി​ൽ​നി​ന്നാ​ണ് ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യാ​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വി​കാ​സ് ദു​ബെ മ​ധ്യ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ദു​ബൈ​യെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​ന് ഭാ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്നാ​ണ് ദു​ബെ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ ര​ണ്ട് അ​നു​യാ​യി​ക​ളും അ​റ​സ്റ്റി​ലാ​യി. ദു​ബെ​യെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം യു​പി പോ​ലീ​സി​നു കൈ​മാ​റി. ഇ​യാ​ളെ റോ​ഡ്മാ​ർ​ഗം യു​പി​യി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ദു​ബെ​യെ ഫ​രീ​ദാ​ബാ​ദി​ൽ ക​ണ്ടി​രു​ന്നു. അ ​വി​ടെ​നി​ന്ന് ദു​ബെ എ​ങ്ങ​നെ​യാ​ണു മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യ​തെ​ന്നു ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ്ര​സാ​ദം വാ​ങ്ങു​ന്ന​തി​നി​ടെ ക​ട​യു​ട​മ വി​കാ​സ് ദു​ബെ​യെ തി​രി​ച്ച​റി​യു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ജൂ​ലൈ ര​ണ്ടി​നു രാ​ത്രി ദു​ബെ​യെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഡി​എ​സ്പി ഉ​ൾ​പ്പെ​ടെ എ​ട്ടു പോ​ലീ​സു​കാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.