"മു​ഖ്യ​മ​ന്ത്രി​യെ നീ​ക്കാ​ൻ നെ​റി​കേ​ട് കാ​ണി​ക്ക​രു​ത്’; ചെ​ന്നി​ത്ത​ല​യോ​ടു പി​ണ​റാ​യി
Thursday, July 9, 2020 7:23 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കാ​ൻ പ്ര​തി​പ​ക്ഷം നെ​റി​കേ​ട് കാ​ണി​ക്ക​രു​തെ​ന്നു പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​വ​ശ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​രി​ക്കു​ന്ന ആ​ൾ ആ ​സ്ഥാ​ന​ത്തു​ണ്ടാ​ക​രു​ത് എ​ന്ന് പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ അ​തി​നു​വേ​ണ്ടി നെ​റി​കേ​ടു​ക​ൾ കാ​ണി​ക്ക​രു​ത്. ശ​രി​യാ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യ മ​ത്സ​ര​മാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഭാ​ന​വ​യി​ലൂ​ടെ ചി​ല കാ​ര്യ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച്, ആ​ക്ഷേ​പ​മു​ന്ന​യി​ച്ച് പു​റ​ത്തു​ചാ​ടി​ക്കാം എ​ന്നു​വി​ചാ​രി​ച്ചാ​ൽ ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തോ​ടാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.