ആ​ൾ​ക്കൂ​ട്ടം അ​നു​വ​ദി​ക്കി​ല്ല; അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ: മു​ഖ്യ​മ​ന്ത്രി
Thursday, July 9, 2020 6:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ. രോ​ഗം ബാ​ധി​ച്ച പ​ല​രു​ടെ​യും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തീ​ക്ഷി​ക്കാ​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ളി​ലും രോ​ഗ​ബാ​ധ ഉ​ണ്ടാ​യെ​ന്ന് വ​രാം. ചി​ല പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ്. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കാ​നു​ള്ള വി​വേ​കം നാ​മെ​ല്ലാ​വ​രും പ്ര​ക​ടി​പ്പി​ക്ക​ണം. അ​ത് നാ​ടി​ന്‍റെ ര​ക്ഷ​യ്ക്കും സ​മൂ​ഹ​ത്തി​ൽ രോ​ഗം വ്യാ​പി​ക്കാ​തി​രി​ക്കാ​നും സ്വീ​ക​രി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.