കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, July 9, 2020 6:20 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാം ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട ഘ​ട്ട​മാ​ണി​ത്. സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കി​ലെ​ത്തു​ന്നു​വെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. അ​തി​ലേ​ക്ക് വ​ലി​യ​തോ​തി​ൽ അ​ടു​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​യ രോ​ഗ​വ്യാ​പ​നം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തെ മു​ഴു​വ​ൻ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് ന​യി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ലേ​ക്ക് രോ​ഗം എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ന്ന​ത്തെ പ​രി​ശോ​ധ​നാ ഫ​ലം തെ​ളി​യി​ക്കു​ന്ന​ത്. ആ​ര്യ​നാ​ടും സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നേ​രി​ടു​ന്നു. ഇ​ത് ത​ല​സ്ഥാ​ന​ത്ത് മാ​ത്ര​മെ​ന്ന് ക​രു​തി മ​റ്റ് പ്ര​ദേ​ശ​ങ്ങ​ൾ ആ​ശ്വ​സി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല​യി​ട​ത്ത് ഇ​ത്ത​രം പ്ര​തി​ഭാ​സം കാ​ണു​ന്നു​ണ്ട്. കൊ​ച്ചി​യി​ലും സ​മാ​ന വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ട്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ആ​രെ​ങ്കി​ലും ഇ​തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ന്നു​വെ​ന്ന് തോ​ന്നേ​ണ്ട​തി​ല്ല. നി​ല​വി​ലെ നി​യ​ന്ത്ര​ണം സ​മൂ​ഹ​ത്തെ മൊ​ത്തം ക​ണ​ക്കി​ലെ​ടു​ത്ത് ര​ക്ഷ​യ്ക്ക് വേ​ണ്ടി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.