ഐ​ടി വ​കു​പ്പി​ൽ നൂ​റു ക​ണ​ക്കി​ന് പി​ൻ​വാ​തി​ൽ നി​യ​മ​നം; ആ​രോ​പ​ണ​വു​മാ​യി ചെ​ന്നി​ത്ത​ല
Thursday, July 9, 2020 12:36 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​ടി വ​കു​പ്പി​ൽ നൂ​റു ക​ണ​ക്കി​ന് പി​ൻ​വാ​തി​ൽ നി​യ​മ​ന​മെ​ന്ന പു​തി​യ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടു​ള്ള ധ​ർ​ണ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള സ്ത്രീ​ക്ക് ഐ​ടി സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നി​ൽ ജോ​ലി കി​ട്ടി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണം. കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നി​ൽ സീ​നി​യ​ർ ഫെ​ലോ ആ​യി​ട്ടാ​ണ് അ​മേ​രി​ക്ക​ൻ പൗ​ര​യെ നി​യ​മി​ച്ച​ത്. ഐ​ടി വ​കു​പ്പി​ൽ ന​ട​ന്ന നൂ​റു ക​ണ​ക്കി​ന് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞാ​ണ് ന​ട​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.