കാ​ന​ഡ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ചൈ​ന
Thursday, July 9, 2020 5:42 AM IST
ഒ​ട്ടാ​വ: ഹോ​ങ്കോം​ഗി​ലെ ചൈ​നീ​സ് ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച കാ​ന​ഡ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ചൈ​ന. കാ​ന​ഡ​യി​ലെ ചൈ​നീ​സ് അം​ബാ​സി​ഡ​ർ കോം​ഗ് പി​വ്യൂ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈ​ന​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ എ​ന്തി​നാ​ണ് കാ​ന​ഡ ഇ​ട​പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നേ​ര​ത്തെ, ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും ക​നേ​ഡി​യ​ൻ നി​ല​പാ​ടി​നെ ത​ള്ളി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കാ​ന​ഡ​യ്ക്ക് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ അ​വ​ർ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നു​മാ​യി​രു​ന്നു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഹോ​ങ്കോം​ഗി​നു മേ​ൽ ചൈ​ന അ​ടി​ച്ചേ​ൽ​പ്പി​ച്ച ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​ത്തി​നെ​തി​രെ​യാ​ണ് കാ​ന​ഡ പ്ര​തി​ക​രി​ച്ച​ത്. ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ബ​ന്ധി​ത ന​ട​പ​ടി​യെ ക​നേ​ഡി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.