ട്രം​പി​ന്‍റെ വി​ദ്യാ​ർ​ഥി വീ​സ വി​ല​ക്കി​നെ​തി​രേ ഹാ​ർ​വാ​ഡും എം​ഐ​ടി​യും കോ​ട​തി​യി​ൽ
Wednesday, July 8, 2020 8:24 PM IST
ന്യു​യോ​ർ​ക്ക്: വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ വി​ല​ക്കാ​നു​ള്ള യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ഹാ​ർ​വാ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും മ​സാ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എം​ഐ​ടി) യും ​കോ​ട​തി​യി​ൽ. ബോ​സ്റ്റ​ണി​ലെ ജി​ല്ലാ കോ​ട​തി​യി​ലാ​ണു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബു​ധ​നാ​ഴ്ച കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​സ റ​ദ്ദാ​ക്കാ​നും കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്നു ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യി ഓ​ണ്‍​ലൈ​ൻ ആ​ക്കി​യെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​യ്ക്കാ​നു​മു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ​യാ​ണു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ജൂ​ലൈ ആ​റി​ന് ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് 14 ദി​വ​സ​ത്തേ​ക്കു സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​യ്ക്കാ​നു​ള്ള യു​എ​സ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ​യും ഇ​മി​ഗ്ര​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ​യും ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ മാ​ത്ര​മു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് യു​എ​സ് ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലേ​ക്ക് മാ​റി​യ വി​ദേ​ശ​ത്തു​നി​ന്നു​ള്ള എ​ഫ്1 എം1 ​വി​ദ്യാ​ർ​ഥി​ക​ൾ യു​എ​സി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും യു​എ​സി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ എ​ൻ​റോ​ൾ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യം വി​ടു​ക​യോ മ​റ്റ് സ്കൂ​ളു​ക​ളി​ലേ​ക്ക് മാ​റു​ക​യോ ചെ​യ്യ​ണ​മെ​ന്നും ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

പൂ​ർ​ണ​മാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​നം ന​ട​ത്തു​ന്ന സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ൻ​റോ​ൾ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. അ​ടു​ത്ത സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും യു​എ​സി​ലെ മി​ക്ക സ​ർ​വ​ക​ലാ​ശാ​ല​ക​ളും കോ​ളേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. യു​എ​സി​ൽ വി​ദേ​ശ പ​ഠ​ന​ത്തി​നാ​യി വ​രു​ന്ന ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.