സ്വ​ർ​ണ​ക്ക​ട​ത്ത്: ഫ​ല​പ്ര​ദ അ​ന്വേ​ഷ​ണ​ത്തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണം; മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Wednesday, July 8, 2020 7:13 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ന​യ​ത​ന്ത്ര ബാ​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ച് വ​ലി​യ അ​ള​വി​ൽ സ്വ​ർ​ണം ക​ള്ള​ക്ക​ട​ത്ത് ന​ട​ത്താ​നു​ണ്ടാ​യ ശ്ര​മം അ​ത്യ​ധി​കം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന​തു​മാ​ണ് ഈ ​സം​ഭ​വം. വി​വി​ധ മാ​ന​ങ്ങ​ളി​ലു​ള്ള അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് ഈ ​കേ​സ്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കേ​ണ്ട​ത്. ക​ള്ള​ക്ക​ട​ത്തി​ന്‍റെ ഉ​റ​വി​ടം മു​ത​ൽ എ​ത്തി​ച്ചേ​രു​ന്നി​ടം വ​രെ ഏ​തെ​ന്ന് വെ​ളി​പ്പെ​ടു​ന്ന​തും എ​ല്ലാ വി​ഷ​യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന​തു​മാ​ക​ണം അ​ന്വേ​ഷ​ണം. ഇ​ത്ത​ര​മൊ​ന്ന് ആ​വ​ർ​ത്തി​ക്കാ​ത്ത വി​ധം ഈ ​കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ എ​ല്ലാ ക​ണ്ണി​ക​ളെ​യും പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും മു​ഖ്യ​സ​മ​ന്ത്രി ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.