സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണം, മു​ഖ്യ​മ​ന്ത്രി കൈ​ക​ഴു​കി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്നു: വി. ​മു​ര​ളീ​ധ​ര​ൻ
Wednesday, July 8, 2020 5:41 PM IST
ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​ക​ഴു​കി ര​ക്ഷ​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​ന്‍റെ പ​ങ്ക് പു​റ​ത്തു​വ​ന്നി​ട്ടും കൈ​ക​ഴു​കി ര​ക്ഷ​പെ​ടാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​വ​ധി​ക്ക് പോ​കു​ന്ന​ത് ശി​ക്ഷാ ന​ട​പ​ടി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ൽ ക​ള്ള​ക്ക​ട​ത്തി​ന​പ്പു​റ​മു​ള്ള ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ളു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം. കൈ​ക​ഴു​കി ര​ക്ഷ​പെ​ടാ​ൻ ക​ഴി​യി​ല്ല. എം. ​ശി​വ​ശ​ങ്ക​ര​ന്‍റെ ഇ​ട​പാ​ടു​ക​ൾ അ​റി​യാ​തി​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ടു​പ്പു​കേ​ടാ​ണ്. പ്ര​തി​സ്ഥാ​ന​ത്തു​ള്ള​യാ​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പി​ന് കീ​ഴി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​ത്- അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സി​ബി​ഐ അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി​യോ സം​സ്ഥാ​ന​ങ്ങ​ളോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ക. ക​ള്ള​ക്ക​ട​ത്ത് കേ​സ് അ​ല​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​കി​ല്ല. ആ​രെ​യും ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ​കൊ​ണ്ടു​വ​രും- മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.