മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി: മു​ല്ല​പ്പ​ള്ളി
Wednesday, July 8, 2020 5:31 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് സി​ബി​ഐ​യും എ​ൻ​ഐ​എ​യും റോ​യും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച മു​ല്ല​പ്പ​ള്ളി, സ്വ​ർ​ണ​ക്ക​ട​ത്തി​നു പി​ന്നി​ൽ വ​ലി​യ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​പി​ച്ചു.

സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് സി​ബി​ഐ​ക്കു വി​ട്ടു കൊ​ടു​ക്കു​ക​യും കൊ​ഫെ​പോ​സ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും ചെ​യ്യ​ണം. അ​ന്താ​രാ​ഷ്ട്ര ഗൗ​ര​വ​മു​ള്ള​തി​നാ​ൽ കേ​സ് റോ​യും എ​ൻ​ഐ​എ​യും അ​ന്വേ​ഷി​പ്പി​ക്ക​ണം. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്തു ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലാ​ണു സ്വ​ർ​ണം ക​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​തൊ​രു സാ​ധാ​ര​ണ സ്വ​ർ​ണ​ക്ക​ട​ത്താ​യി കാ​ണാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സം​ഭ​വം ന​മ്മു​ടെ രാ​ജ്യ​സു​ര​ക്ഷ​യേ​യും യു​എ​ഇ​യു​മാ​യു​ള്ള സു​ഹൃ​ദ് ബ​ന്ധ​ത്തേ​യും ബാ​ധി​ക്കു​ന്ന​താ​ണ്. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​നും പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​ർ ഐ​എ​എ​സാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ കേ​ന്ദ്ര​ബി​ന്ദു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.