കൊടുംകുറ്റവാളി വി​കാ​സ് ദു​ബെ​യു​ടെ അ​നു​യാ​യി പോ​ലീ​സ് പി​ടി​യി​ല്‍
Wednesday, July 8, 2020 12:27 PM IST
കാ​ണ്‍​പു​ര്‍: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യു​ടെ അ​നു​യാ​യി​യെ​ പോ​ലീ​സ് പി​ടി​കൂ​ടി. കാ​ണ്‍​പൂ​രി​ലെ ചൗ​ബേ​യ്പു​രി​ല്‍ വ​ച്ച് ശ്യാ​മു ബാ​ച്ച്‌​പേ​യി​യെ ആ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ ത​ല​യ്ക്ക് പോ​ലീ​സ് 25,000 രൂ​പ വി​ല​യി​ട്ടി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കാ​ലി​ന് വെ​ടി​യേ​റ്റു.

ബി​ക്രു​വി​ല്‍ എ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശ്യാ​മു ബാ​ച്ച്പേ​യി​ക്ക് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വി​കാ​സ് ദു​ബെ​യു​ടെ മ​റ്റൊ​രു അ​നു​യാ​യി അ​മ​ര്‍ ദു​ബെ​യെ ബു​ധ​നാ​ഴ്ച രാ​വി​ലെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഹി​മി​ര്‍​പു​രി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​യാ​ളെ വ​ധി​ച്ച​തെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ എ​ഡി​ജി​പി പ്ര​ശാ​ന്ത് കു​മാ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.