നെ​ഹ്റു കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്; അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്രം
Wednesday, July 8, 2020 12:03 PM IST
ന്യൂ​ഡ​ൽ​ഹി: നെ​ഹ്റു കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള മൂ​ന്ന് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സാ​മ്പ​ത്തി​ക​ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ന്‍ കേ​ന്ദ്രം. രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍, രാ​ജീ​വ് ഗാ​ന്ധി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് എ​ന്നീ ട്ര​സ്റ്റു​ക​ള്‍ ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. ഇ​തി​നാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഇ​ന്‍റ​ർ-​മി​നി​സ്ട്രി​യ​ല്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍, ആ​ദാ​യ​നി​കു​തി ത​ട്ടി​പ്പ് എ​ന്നി​വ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സെ​പ​ഷ​ല്‍ ഡ​യ​റ​ക്ട​റാ​ണ് അ​ന്വേ​ഷ​ണ ക​മ്മി​റ്റി​യു​ടെ ത​ല​വ​ന്‍.

മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്നും രാ​ജീ​വ്ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന് അ​ന​ധി​കൃ​ത​മാ​യി പ​ണം ന​ല്‍​കി​യെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചി​രു​ന്നു. മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന 1991 കാ​ല​ഘ​ട്ട​ത്തി​ല്‍ രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന് 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.

ഒ​രു വ​ര്‍​ഷം 20 കോ​ടി വീ​തം അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്കൊ​ണ്ടാ​ണ് 100 കോ​ടി രൂ​പ കൈ​മാ​റി​യ​തെ​ന്നും ബി​ജെ​പി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ത​ള്ളി. ചൈ​ന പ്ര​തി​സ​ന്ധി സ​ര്‍​ക്കാ​ര്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ നി​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.