വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച് പൂ​ഞ്ചി​ൽ പാ​ക് വെ​ടി​വ​യ്പ്; തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ​ൻ സൈ​ന്യം
Wednesday, July 8, 2020 7:18 AM IST
ജ​മ്മു: വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച് കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ല്‍ പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പാ​ക് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പൂ​ഞ്ച് ജി​ല്ല​യി​ലെ ബാ​ലാ​ക്കോ​ട്ട്, മെ​ന്ദ​ർ സെ​ക്ട​റു​ക​ളി​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ന​ട​ത്തി​യ​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​കോ​പ​ന​മൊ​ന്നും കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. പാ​ക് ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഇ​ന്ത്യ​ന്‍ സേ​ന ശ​ക്ത​മാ​യി പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി. സ്ഥി​തിഗ​തി​ക​ൾ ശാ​ന്ത​മാ​യ​താ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.