ഡി​പ്ലോ​മാ​റ്റി​ക് ചാ​ന​ലി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്: യു​എ​ഇ എം​ബ​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
Tuesday, July 7, 2020 9:10 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​എ​ഇ എം​ബ​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് ആ​രാ​ണു കാ​ർ​ഗോ അ​യ​ച്ച​തെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലെ കാ​ര്യാ​ല​യം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്യു​ക മാ​ത്ര​മ​ല്ല, യു​എ​ഇ​യു​ടെ ഇ​ന്ത്യ​യി​ലെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കി​യെ​ന്നും ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ കാ​ര്യാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും സ്ഥാ​ന​പ​തി കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ 15 കോ​ടി രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന 35 കി​ലോ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ സ്വ​പ്ന സു​രേ​ഷാ​ണു മു​ഖ്യ ആ​സൂ​ത്ര​ക​യെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഇ​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഐ​ടി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ സ്വ​പ്ന ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്വ​പ്ന​യെ ഐ​ടി വ​കു​പ്പി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു.

നേ​ര​ത്തെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ്വ​പ്ന​യെ ചി​ല ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​രി​ച്ചു വി​ട്ടി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്പേ​സ് പാ​ർ​ക്കി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് ലെ​യ്സ​ണ്‍ ഓ​ഫീ​സ​റാ​യി അ​വ​ർ നി​യ​മി​ത​യാ​യി. ഇ​തി​നു കാ​ര​ണ​ക്കാ​ര​നാ​യ​തും ഐ​ടി സെ​ക്ര​ട്ട​റി​യാ​ണെ​ന്നു പ​റ​യു​ന്നു. സ്വ​പ്ന ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും പു​റ​ത്തു വ​ന്നു.

ക​ഴി​ഞ്ഞ മാ​സം 30നു ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കാ​ർ​ഗോ​യി​ലാ​ണു സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ൻ പി​ആ​ർ​ഒ സ​രി​ത്തും സ്വ​പ്ന​യും തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്പോ​ൾ ത​ന്നെ സ്വ​പ്ന​യും സ​രി​തും ഡി​പ്ലോ​മാ​റ്റി​ക് ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യി​രു​ന്നു​വെ​ന്ന് ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സ്വ​പ്ന നേ​ര​ത്തേ താ​മ​സി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം മു​ട​വ​ൻ​മു​ഗ​ളി​ലെ ഫ്ളാ​റ്റി​ൽ ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ നി​ര​ന്ത​രം വ​ന്നി​രു​ന്ന​താ​യി അ​വി​ട​ത്തെ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. കോ​ണ്‍​സു​ലേ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്പാ​ഴാ​ണു സ്വ​പ്ന ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.