ലഡാക്ക് സംഘർഷ മേഖലകളിൽനിന്ന് ചൈ​ന പി​ൻ​വാ​ങ്ങി; ഇ​ന്ത്യ​യും പി​ന്നോ​ട്ടി​റ​ങ്ങു​ന്നു
Tuesday, July 7, 2020 7:58 PM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ​നി​ന്നും ചൈ​ന പൂ​ർ​ണ​മാ​യും പി​ൻ​വാ​ങ്ങു​ന്നു. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഹോ​ട്ട് സ്പ്രിം​ഗ്, ഗാ​ൽ​വാ​ൻ പ്ര​ദേ​ശ ത്തു​നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ചൈ​നീ​സ് പ​ട്ടാ​ളം ‌പി​ൻ​വാ​ങ്ങി. ഹോ​ട്ട് സ്പ്രിം​ഗ്സി​നു സ​മീ​പം ഗോ​ഗ്ര​യി​ൽ​നി​ന്നും പി​ൻ​വാ​ങ്ങാ​ൻ ചൈ​ന ആ​രം​ഭി​ച്ചു.

ഈ ​മൂ​ന്ന് പ്ര​ദേ​ശ​ത്തു​നി​ന്നും ഇ​ന്ത്യ​യും തു​ല്യ ദൂ​രം പി​ന്നോ​ട്ടി​റ​ങ്ങും. ഇ​ന്ത്യ​യും ചൈ​ന​യും പി​ൻ​വാ​ങ്ങു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​ഫ​ർ​സോ​ണു​ക​ൾ രൂ​പ​പ്പെ​ടു​ത്തും. അ​ടു​ത്ത ര​ണ്ടാ​ഴ്ച‍​യ്ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത ഘ​ട്ട സൈ​നി​ക ച​ർ​ച്ച​ക​ളി​ൽ പി​ൻ​വാ​ങ്ങി​യ പ്ര​ദേ​ശ​ത്തെ പ​ട്രേ​ളിം​ഗ് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്യും.

അ​തി​ർ​ത്തി​യി​ൽ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യു​ള്ള സൈ​നി​ക പി​ന്മാ​റ്റ​ത്തി​ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം ധാ​ര​ണ​യാ​യി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാം​ഗ് യി​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ ഉ​ണ്ടാ​യ​ത്.

സം​ഘ​ർ​ഷ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തു സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഇ​രു​പ​ക്ഷ​വും സ്വീ​ക​രി​ക്ക​ണം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും ഇ​രു​വ​രും വീ​ഡി​യോ കോ​ൾ വ​ഴി ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സ​മ്മ​തി​ച്ചു.

അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം നി​ല​നി​ന്ന മൂ​ന്നു പ​ട്രോ​ളിം ഗ് ​പോ​യി​ന്‍റു​ക​ളി​ൽ​നി​ന്ന് ഇ​രു​വി​ഭാ​ഗ​ത്തെ​യും സൈ​നി​ക​ർ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വീ​തം ഇ​ന്ന​ലെ പി​ന്മാ​റി. ഗ​ൽ​വാ​ൻ താ​ഴ്‌​വ​ര​യി​ലെ പോ​യി​ന്‍റ് 14, പോ​യി​ന്‍റ് 15, ഹോ​ട്ട് സ്പ്രിം​ഗ് പ്ര​ദേ​ശ​ത്തെ പോ​യി​ന്‍റ് 17- എ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് സൈ​ന്യം പി​ന്മാ​റി​യ​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ൾ ഇ​രു സേ​ന​ക​ൾ​ക്കി​ട​യി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ല​മു​ണ്ട്. ജൂ​ണ്‍ പ​തി​ന​ഞ്ചി​ന് 20 ഇ​ന്ത്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട പ​ട്രോ​ൾ പോ​യി​ന്‍റ് 14ലെ ​താ​ത്കാ​ലി​ക കൂ​ടാ​ര​ങ്ങ​ളും ചൈ​ന നീ​ക്കം​ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.