സ്വ​ർ​ണ​ക്ക​ട​ത്ത്: കേ​ന്ദ്രം പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, July 7, 2020 7:10 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​ത് അ​ന്വ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ കേ​ന്ദ്രം പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ച് പൂ​ർ​ണ സ​മ്മ​ത​മാ​ണ്. തെ​റ്റു​കാ​രെ പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്ത​ണം. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ര​റു​ക്കു​ക ത​ന്നെ ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​നി​ത​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ഐ​ടി വ​കു​പ്പു​മാ​യും ഇ​വ​ർ​ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ല. വ​കു​പ്പി​ലെ പ്രോ​ജ​ക്ടു​ക​ൾ ഒ​ന്നി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ജോ​ലി​ക്കെ​ടു​ത്ത​ത്. പ്ര​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് നേ​രി​ട്ട​ല്ല ഇ​വ​രെ ജോ​ലി​ക്കെ​ടു​ത്ത​ത്. പ്ലേ​സ്മെ​ന്‍റ് ഏ​ജ​ൻ​സി വ​ഴി​യാ​ണ്. ഈ ​രീ​തി​യി​ലാ​ണ് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ അ​സ്വ​ഭാ​വി​ക​ത ഇ​ല്ല.

കേ​ര​ള സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ​നി​ത ഒ​രു ത​ട്ടി​പ്പും ന​ട​ത്തി​യി​ട്ടി​ല്ല. ക​സ്റ്റം​സ് അ​ന്വേ​ഷ​ണ​ത്തോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കും. എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.