ദൈ​വ​വി​ശ്വാ​സി​യാ​ണ്, സ​ത്യം ജ​യി​ക്കും; ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സോ​ളാ​ർ ഫ്ളാ​ഷ് ബാ​ക്ക്!
Tuesday, July 7, 2020 5:35 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ന്തോ​ഷി​ക്കു​ന്നി​ല്ലെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പ്ര​തി​ക​ര​ണം. ത​നി​ക്ക് ആ​രോ​ടും പ​രി​ഭ​വ​മി​ല്ലെ​ന്നും സ​ത്യം ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം:

സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ വ​ൻ വി​വാ​ദ​ത്തി​ലാ​ക്കി വാ​ർ​ത്ത​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 2013ൽ ​ഉ​ണ്ടാ​യ സോ​ളാ​ർ വി​വാ​ദം ഓ​ർ​ത്തു​പോ​യി. അ​തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു ഞാ​നാ​യി​രു​ന്ന​ല്ലോ.

സോ​ളാ​ർ ഇ​ട​പാ​ടു​കൊ​ണ്ട് ഒ​രു രൂ​പ​പോ​ലും സ​ർ​ക്കാ​രി​നു ന​ഷ്ട​മു​ണ്ടാ​യി​ല്ല. ഒ​രു രൂ​പ​യു​ടെ ആ​നു​കൂ​ല്യം ത​ട്ടി​പ്പു​ന​ട​ത്തി​യ ക​ന്പ​നി​ക്കു സ​ർ​ക്കാ​ർ ന​ല്കി​യി​ട്ടി​ല്ല. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രു​ടെ പ​രാ​തി അ​നു​സ​രി​ച്ച് വ​ഞ്ചാ​നാ​ക്കു​റ്റം ചു​മ​ത്തി കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു.

2006ലെ ​ഇ​ട​തു​സ​ർ​ക്കാ​ർ ഇ​തേ ക​ന്പ​നി ത​ട്ടി​പ്പു ന​ട​ത്തി​യ​പ്പോ​ൾ കേ​വ​ലം സി​വി​ൽ കേ​സ് മാ​ത്ര​മേ എ​ടു​ത്തി​ട്ടു​ള്ളു.

വി​വാ​ദ വ്യ​ക്തി​യു​മാ​യി 3 പേ​ർ ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചു എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​ക്കു​റി​ച്ച് ഉ​ണ്ടാ​യ പ​രാ​തി. 3 പേ​രെ​യും ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.

എ​ന്നി​ട്ടും ഇ​ട​തു​പ​ക്ഷം സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​ക്കു​വേ​ണ്ടി സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ വ​രെ ന​ട​ത്തി. അ​ധി​കാ​ര​ത്തി​ൽ വ​ന്ന് 4 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​ട​തു​സ​ർ​ക്കാ​രി​ന്, യു​ഡി​എ​ഫ് കാ​ല​ത്ത് എ​ടു​ത്ത​തി​ന് അ​പ്പു​റ​ത്തേ​ക്ക് ഒ​ന്നും ചെ​യ്യു​വാ​ൻ സാ​ധി​ച്ചി​ല്ല.

സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വി​വാ​ദ ക​ന്പ​നി​യു​ടെ പ്ര​തി എ​ഴു​തി​യ ക​ത്തു​മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു. ആ ​ക​ത്ത് ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ടി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

ഗ​വ​ണ്മ​ന്‍റി​ന് എ​ന്തെ​ങ്കി​ലും ന​ഷ്ട​മു​ണ്ടാ​യോ എ​ന്ന ചോ​ദ്യ​ത്തി​ന് ക​മ്മീ​ഷ​നെ വ​ച്ച​തി​ലൂ​ടെ ഉ​ണ്ടാ​യ ന​ഷ്ട​മാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ എ​ല്ലാ​വ​രും കൂ​ടി സ​മ​രം ചെ​യ്ത സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വ​ച്ച​ത് സു​താ​ര്യ​ത ആ​ഗ്ര​ഹി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​രു ന​ഷ്ട​മാ​യി കാ​ണു​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ ഞാ​ൻ സ​ന്തോ​ഷി​ക്കു​ന്നി​ല്ല. പ​ക്ഷേ അ​ന്ന​ത്തെ ആ​രോ​പ​ണ​ങ്ങ​ളോ​ടും അ​തി​നോ​ടു​ള്ള എ​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും സ​മീ​പ​ന​വും ഇ​ന്ന​ത്തെ ആ​രോ​പ​ണ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ക​ടി​പ്പി​ക്കു​ന്ന അ​സ്വ​സ്ഥ​ത​യും ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യും.

ഈ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തു​വ​രാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​ണ് ഏ​റ്റ​വും ഉ​ചി​തം. സ​ത്യം പു​റ​ത്തു​വ​ര​ണം. കേ​ര​ളം മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന സ​ന്ദ​ർ​ഭം കൂ​ടി​യാ​ണി​ത്.

ഞാ​ൻ ഒ​രു ദൈ​വ​വി​ശ്വാ​സി​യാ​ണ്. എ​നി​ക്ക് ആ​രോ​ടും പ​രി​ഭ​വ​മി​ല്ല. എ​നി​ക്കു​വേ​ണ്ടി വ​ള​രെ​യ​ധി​കം പേ​ർ പ്രാ​ർ​ത്ഥി​ക്കു​ന്നു​ണ്ട്. സ​ത്യം ജ​യി​ക്കും. എ​ല്ലാ​വ​ർ​ക്കും ന​ന്ദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.