കോ​ട്ട​യ​ത്ത് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​റ് പേ​രും പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ
Monday, July 6, 2020 10:01 PM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നും കോ​ട്ട​യ​ത്ത് എ​ത്തി​യ ആ​റ് പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ട് പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും നാ​ലു പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇ​ന്ന് ജി​ല്ല​യി​ല്‍ 11 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

109 പേ​രാ​ണ് ഇ​പ്പോ​ള്‍ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി-35 , കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി-33, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി -25, മു​ട്ട​മ്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ലെ പ്രാ​ഥ​മി​ക പ​രി​ച​ര​ണ കേ​ന്ദ്രം- 14, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി-1, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി-1 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ക​ണ​ക്ക്.

ഇ​തു​വ​രെ ജി​ല്ല​യി​ല്‍ ആ​കെ 267 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 158 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ചു​വ​ടെ:-

1.ജൂ​ണ്‍ 14ന് ​ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് വി​മാ​ന​ത്തി​ലെ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വാ​ഴൂ​ര്‍ സ്വ​ദേ​ശി​നി(28). രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ടാ​ക്‌​സി​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക് പ​ത്ത​നം​തി​ട്ട​യി​ല്‍ ജൂ​ണ്‍ 30ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

2. മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്നും സ്വ​കാ​ര്യ ബ​സി​ല്‍ ജൂ​ണ്‍ 18ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി(32). യാ​ത്ര​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​യ നാ​ലു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

3. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും ട്രെ​യി​നി​ല്‍ ജൂ​ണ്‍ 23ന് ​എ​ത്തി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പാ​യി​പ്പാ​ട് സ്വ​ദേ​ശി(44).

4. രോ​ഗം സ്ഥി​രീ​ക​രി​ച്ച പാ​യി​പ്പാ​ട് സ്വ​ദേ​ശി​ക്കൊ​പ്പം ഡ​ല്‍​ഹി​യി​ല്‍​നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ക​ന്‍(13).

5. സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നും ജൂ​ണ്‍ 20ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി(32). ഒ​പ്പ​മെ​ത്തി​യ ഭാ​ര്യ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

6. ദു​ബാ​യി​ല്‍​നി​ന്നും ജൂ​ണ്‍ 21ന് ​എ​ത്തി പ​ന​ച്ചി​ക്കാ​ട്ടെ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി(33). തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും കോ​ട്ട​യ​ത്തേ​ക്കു​ള്ള ടാ​ക്‌​സി​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.