ഡി​പ്ലോ​മാ​റ്റി​ക് കാ​ര്‍​ഗോ സ്വ​ർ​ണ​ക്ക​ട​ത്ത്; സ്വ​പ്ന സു​രേ​ഷി​നെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടു
Monday, July 6, 2020 3:28 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് കാ​ര്‍​ഗോ വ​ഴി​യു​ള്ള സ്വ​ര്‍​ണ്ണ​ക്ക​ട​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷി​നെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടു. ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് പി​രി​ച്ചു​വി​ട്ട​ത്. കെ​എ​സ്ഐ​ടി​ഐ​എ​ല്ലി​ന് കീ​ഴി​ലെ മാ​ർ​ക്ക​റ്റിം​ഗ് ലെ​യ്സ​ൺ ഓ​ഫീ​സ​ർ ആ​യി​രു​ന്നു സ്വ​പ്ന.

സ്ഥാ​പ​ന​ത്തി​ൽ ഇ​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​ന​മാ​യി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ഐ​ടി വ​കു​പ്പ് അ​റി​യി​ച്ചു. സ്വ​പ്ന ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ന്‍ പി​ആ​ര്‍​ഒ സ​രി​ത്തി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സ​രി​ത്തും സ്വ​പ്‌​ന സു​രേ​ഷും നേ​ര​ത്തെ കോ​ണ്‍​സു​ലേ​റ്റി​ല്‍ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്നു. അ​ന്നും ഇ​വ​ര്‍ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ടെ പേ​രി​ല്‍ സ്വ​പ്‌​ന​യെ​യും സ​രി​ത്തി​നെ​യും കോ​ണ്‍​സു​ലേ​റ്റി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​തി​നു​ശേ​ഷ​വും ഇ​വ​ര്‍ ത​ട്ടി​പ്പു തു​ട​ര്‍​ന്നു. കോ​ണ്‍​സു​ലേ​റ്റ് പി​ആ​ര്‍​ഒ എ​ന്ന വ്യാ​ജ ഐ​ഡി കാ​ര്‍​ഡ് ത​യാ​റാ​ക്കി​യാ​യി​രു​ന്നു സ​രി​ത്ത് ത​ട്ടി​പ്പ് തു​ട​ര്‍​ന്ന​ത്. കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ഇ​ട​പാ​ടു​ക​ള്‍ സ​രി​ത്ത് വ​ഴി​യാ​ണ് വ​ന്നി​രു​ന്ന​ത്. ഡി​പ്ലാ​മാ​റ്റ് ബാ​ഗ് ആ​യ​തി​നാ​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ള്‍ ഉ​ണ്ടാ​കി​ല്ല. സ്വ​ര്‍​ണ്ണം അ​ട​ങ്ങി​യ ബാ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യാ​ല്‍ സ​രി​ത്ത് ഐ​ഡി കാ​ര്‍​ഡു​മാ​യി ചെ​ന്ന് ബാ​ഗ് കൈ​പ്പ​റ്റു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.