മി​ന്ന​ൽ ചു​ഴ​ലി: തൃ​ശൂ​ർ കൊ​ര​ട്ടി​യി​ൽ ക​ന​ത്ത നാ​ശം
Monday, July 6, 2020 11:50 AM IST
തൃ​ശൂ​ർ: കൊ​ര​ട്ടി, അ​ന്ന​മ​ന​ട മേ​ഖ​ല​യി​ലു​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ന​ത്ത നാ​ശം. ഏതാനും മി​നി​റ്റു​ക​ൾ മാ​ത്രം നീ​ണ്ടു​നി​ന്ന കാ​റ്റി​ലാ​ണ് അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​പ്പ​റ​ന്പ്, വെ​സ്റ്റ് കൊ​ര​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ങ്ങം, ചി​റ​ങ്ങ​ര, മു​ട​പ്പു​ഴ, ചെ​റ്റാ​രി​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ലും നാ​ശം സം​ഭ​വി​ച്ച​ത്. ഞായറാഴ്ച രാ​ത്രി 11 ഓ​ടെയാണ് ശക്തമായ കാറ്റടിച്ചത്.

ഒ​ട്ടേ​റെ വ​ൻ​മ​ര​​ങ്ങ​ൾ ക​ട​പു​ഴ​കി. വീ​ടു​ക​ളു​ടെ ടെ​റ​സി​നു മേ​ലെ​യു​ള്ള അ​ലു​മി​നീ​യം ഷീ​റ്റു​ക​ളും കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണു. ചി​റ​ങ്ങ​ര​യി​ൽ നി​ർ​ത്തി​യി​ട്ട ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ലോ​റി ശ​ക്ത​മാ​യ കാ​റ്റി​ൽ​മ​റി​ഞ്ഞു. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്.

മ​ഴ​യോ​ടു​കൂ​ടി വീ​ശി​യ കാ​റ്റി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഭ​യ​ന്നു വി​റ​ച്ചു. കാ​റ്റി​ന്‍റെ ആ​ര​വ​വും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ന്ന​തി​ന്‍റെ​യും അ​ലു​മീ നീ​യം ഷീ​റ്റു​ക​ൾ ത​ക​ർ​ന്നു വീ​ഴു​ന്ന​തി​ന്‍റെ​യും ശ​ബ്ദം കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി. ​ഭൂ​മി​കു​ലു​ക്ക​മാ​ണെ​ന്നാ​ണ് പ​ല​രും ക​രു​തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.