സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; ബ്രോ​ഡ്‌​വേ​യി​ലെ വ്യാ​പാ​രി മ​രി​ച്ചു
Monday, July 6, 2020 12:35 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ച്ചി ബ്രോ​ഡ്‌​വേ​യി​ലെ വ്യാ​പാ​രി മ​രി​ച്ചു. തോ​പ്പും​പ​ടി സ്വ​ദേ​ശി യൂ​സ​ഫ് (66) ആ​ണ് മ​രി​ച്ച​ത്. ജൂ​ൺ 28 മു​ത​ൽ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി. രാ​വി​ലെ മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ബ്രോ​ഡ്‌​വേ​യി​ലെ മാ​ർ​ക്ക​റ്റി​ൽ​നി​ന്നാ​ണ് യൂ​സ​ഫി​ന് കോ​വി​ഡ് ബാ​ധി​ച്ച​ത്. ദീ​ര്‍​ഘ​നാ​ളാ​യി ഇ​ദ്ദേ​ഹം പ്ര​മേ​ഹ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യതോടെ യൂ​സ​ഫിനെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്രവേശിപ്പിച്ചു. വൃ​ക്ക​ക​ളു​ടെ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ക​രാ​റി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.