കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഫ്ളാ​റ്റി​ൽ അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ്; മൂ​ന്നു പേ​ർ കു​ട്ടി​ക​ൾ
Sunday, July 5, 2020 5:24 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ്. ര​ണ്ട് സ്ത്രീ​ക​ൾ​ക്കും മൂ​ന്ന് കു​ട്ടി​ക​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം പി​ടി​പെ​ട്ട കു​ട്ടി​ക​ൾ മൂ​ന്നു പേ​രും അ​ഞ്ച് വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്.

അ​ഞ്ച് പേ​രി​ൽ ര​ണ്ട് പേ​രു​ടെ രോ​ഗ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. ഫ്ളാ​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.