ഒ​ഡീ​ഷ​യി​ൽ സു​ര​ക്ഷാ സേ​ന നാ​ല് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു
Sunday, July 5, 2020 5:08 PM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ക​ണ്ഡാ​മ​ൽ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഏ​താ​നും മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ക​ണ്ഡാ​മ​ലി​ലെ തു​മു​ദി​ബ​ന്ധ വ​ന​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മാ​വോ​യി​സ്റ്റു​ക​ളു​ടെ ഒ​ളി​ത്താ​വ​ളം വ​ള​ഞ്ഞ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ സേ​ന തി​രി​ച്ച​ടി​ച്ചു. നി​രോ​ധി​ത സി​പി​ഐ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രു വ​നി​ത​യു​മു​ണ്ട്. പ്ര​ദേ​ശ​ത്തു​നി​ന്നും വ​ലി​യ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ല​ഘു​ലേ​ഘ​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.