ട്രം​പി​നെ ത​ള്ളി ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ; കോ​വി​ഡ് വാ​ക്സി​ൻ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ മാ​ത്രം
Sunday, July 5, 2020 8:27 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വാ​ക്സി​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾഡ് ട്രം​പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ത​ള്ളി രാ​ജ്യ​ത്ത് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ. കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യം ക​ണ്ടു​പി​ടി​ക്കു​ന്ന രാ​ജ്യം അ​മേ​രി​ക്ക ആ​യി​രി​ക്കു​മെ​ന്നും എ​ത്രും വേ​ഗം അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നു​മാ​യി​രു​ന്നു ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

വൈ​റ്റ്ഹൗ​സി​ൽ ഒ​രു​മാ​സം മു​ൻ​പ് ന​ട​ത്തി​യ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ട്രം​പ് ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ട്രം​പ് പ​റ​ഞ്ഞ​തു​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല കാ​ര്യ​ങ്ങ​ൾ എ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2021ഓ​ടെ മാ​ത്ര​മേ കോ​വി​ഡ് വാ​ക്സി​ൻ ക​ണ്ടെ​ത്താ​നാ​കൂ എ​ന്നാ​ണ് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ചാ​ൽ ത​ന്നെ അ​നേ​കം പേ​രി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷ​മേ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി. ഇ​താ​ദ്യ​മാ​യാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ക്കു​ക​ൾ ത​ള്ളി ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ രം​ഗ​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.