ബോ​ട്സ്വാ​ന​യി​ൽ 350ലേ​റെ ആ​ന​ക​ൾ ച​രി​ഞ്ഞ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കാ​തെ അ​ധി​കൃ​ത​ർ
Sunday, July 5, 2020 8:24 AM IST
ഗ​ബ​റോ​ണ്‍: ബോ​ട്സ്വാ​ന​യി​ൽ മൂ​ന്നു മാ​സ​ത്തി​നി​ടെ 350ല​ധി​കം കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കാ​തെ കു​ഴ​ങ്ങി അ​ധി​കൃ​ത​ർ. മേ​യ് മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​കാ​വാം​ഗോ ഡെ​ൽ​റ്റ​യി​ലാ​ണ് ആ​ദ്യ​മാ​യി 169 ആ​ന​ക​ൾ അ​ട​ങ്ങു​ന്ന ഒ​രു കൂ​ട്ട​ത്തെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജൂ​ണ്‍ പ​കു​തി​യോ​ടെ ഈ ​സം​ഖ്യ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി. ജ​ഡ​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും ക​ണ്ടെ​ത്തി​യ​ത് മൃ​ഗ​ങ്ങ​ൾ വെ​ള്ളം കു​ടി​ക്കാ​ൻ വ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ്. ച​രി​ഞ്ഞ ആ​ന​ക​ളു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മ​ര​ണ​കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​ൽ ചി​ല സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.