ക​ട​വ​ന്ത്ര ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക്ക് കോ​വി​ഡ്; 15 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്വാ​റ​ന്‍റൈ​നി​ൽ
Saturday, July 4, 2020 12:35 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ രോ​ഗി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു ദി​വ​സം മു​മ്പ് ഒ​പി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​ക്കാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ 15 ജീ​വ​ന​ക്കാ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ രോ​ഗി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ട​വ​ന്ത്ര​യി​ലെ ഫ്‌​ളാ​റ്റി​ലാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ന്യു​മോ​ണി​യ ബാ​ധി​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ 72 ജീ​വ​ന​ക്കാ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ ആ​ദ്യം ചി​കി​ത്സ തേ​ടി​യ ചെ​ല്ലാ​ന​ത്തെ ആ​ശു​പ​ത്രി അ​ട​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. ജി​ല്ല​യി​ലെ മ​റ്റു മാ​ര്‍​ക്ക​റ്റു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​വി​ഡ് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ഗ​ര​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൂ​ട്ടം കൂ​ടു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.