രാജ്യത്ത് കോവിഡ് ആശങ്കയേറുന്നു: പ്രതിദിന വർധന 22,000 കടന്നു
Saturday, July 4, 2020 10:59 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 24 മ​ണി​ക്കൂ​റി​നി​ടെ 22,771 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

442 മ​ര​ണ​വും പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18,655 ആ​യി. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റ​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 6,48,315 ആ​യി.

രോ​ഗ​മു​ക്തി നി​ര​ക്ക് 60.80 ശ​ത​മാ​ന​മാ​യി. ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​ത് 3,94,227 പേ​ർ​ക്കാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.