സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ല, മാ​സ്ക് ധ​രി​ച്ചി​ല്ല; ച​മ്പ​ക്ക​ര മാ​ര്‍​ക്ക​റ്റി​ല്‍ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സ്
Saturday, July 4, 2020 12:31 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സും, ജി​ല്ലാ ഭ​ര​ണ​കൂ​ട​വും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ ച​മ്പ​ക്ക​ര മാ​ര്‍​ക്ക​റ്റി​ല്‍ കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍റെ​യും മ​ര​ട് പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി നി​ര​വ​ധി പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്തെ കൂ​ട്ടം കൂ​ടി​യ​തി​ന് 14 കേ​സു​ക​ളും മാ​സ്‌​ക് ധ​രി​ക്കാ​തെ എ​ത്തി​യ​തി​ന് 26 കേ​സു​ക​ളു​മാ​ണ് എ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​വി​ലെ 8.30 വ​രെ നീ​ണ്ടു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു മാ​ര്‍​ക്ക​റ്റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​ക്ക് ഡി​സി​പി ജി.​പൂ​ങ്കു​ഴ​ലി​യും എ​ത്തി​യി​രു​ന്നു. നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ ക​ച്ച​വ​ടം തു​ട​ര്‍​ന്നാ​ല്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും ഡി​സി​പി​യും പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും.

കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ച​മ്പ​ക്ക​ര മാ​ര്‍​ക്ക​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും മാ​ളു​ക​ളി​ലും ന​ഗ​ര​സ​ഭ സ​ന്ദ​ര്‍​ശ​നം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ 132 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ല​ഭി​ച്ച ഒ​മ്പ​ത് ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണ്. ജി​ല്ല​യി​ലെ മ​റ്റു മാ​ര്‍​ക്ക​റ്റു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​രോഗ​മി​ക്കു​ക​യാ​ണ്. കോ​വി​ഡ് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ഗ​ര​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൂ​ട്ടം കൂ​ടു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.