തി​രി​കെ​യെ​ത്തു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ വേ​ണ്ടെ​ന്ന ബ്രി​ട്ടീ​ഷ് നി​ല​പാ​ടി​നെ​തി​രെ പോ​ർ​ച്ചു​ഗ​ൽ
Saturday, July 4, 2020 7:29 AM IST
ലി​സ്ബ​ണ്‍ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് നേ​രി​യ രീ​തി​യി​ൽ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ബ്രി​ട്ട​നി​ൽ ന​ൽ​കി​യ ഇ​ള​വു​ക​ളി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് പോ​ർ​ച്ചു​ഗ​ൽ. ബ്രി​ട്ട​നി​ല​ക്ക് തി​രി​കെ​യെ​ത്തു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ വേ​ണ്ട എ​ന്ന തീ​രു​മാ​ന​മാ​ണ് പോ​ർ​ച്ചു​ഗ​ലി​നെ ചൊ​ടി​പ്പി​ച്ച​ത്.

ഈ ​തീ​രു​മാ​നം ശു​ദ്ധ​മ​ണ്ട​ത്ത​ര​മാ​ണെ​ന്നും യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും പോ​ർ​ച്ചു​ഗ​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ഗ​സ്റ്റ​സ് സാ​ന്‍റോ​സ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ക്വാ​റ​ന്‍റൈ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ളു​വെ​ന്നാ​യി​രു​ന്നു ബോ​റി​സ് ജോ​ണ്‍​സ​ണ്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ഈ ​തീ​രു​മാ​നം ത​ങ്ങ​ളെ ഏ​റെ നി​രാ​ശ​രാ​ക്കി​യെ​ന്നാ​ണ് പോ​ർ​ച്ചു​ഗ​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഏ​ഴു​ത​വ​ണ പോ​ർ​ച്ചു​ഗ​ലി​നേ​ക്കാ​ൾ മു​ന്നി​ലെ​ത്തി​യ രാ​ജ്യ​മാ​ണ് ബ്രി​ട്ട​നെ​ന്ന് ഭ​ര​ണാ​ധി​കാ​രി​ക​ൾ ഓ​ർ​ക്ക​ണ​മെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി. ന​യ​ത​ന്ത്ര​ബ​ന്ധം ഊഷ്മ​ള​മാ​ക്കു​ന്ന​തി​നും സു​ഹൃ​ദ് രാ​ഷ്ട്ര​ങ്ങ​ളു​ടെ പ്രീ​തി പി​ടി​ച്ചു​പ​റ്റു​ന്ന​തി​നു​മു​ള്ള വ​ഴി ഇ​ത​ല്ലെ​ന്നും സാ​ന്‍റോ​സ് തു​റ​ന്ന​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.